തിരുവനന്തപുരം നഗരസഭക്കൊരു സന്തോഷവാർത്ത

നഗരത്തിലെ അഴുക്കുചാലുകൾ മനുഷ്യപ്രയത്നമില്ലാതെ വൃത്തിയാക്കുന്നതിന് ന്യൂതന ആശയം .

നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശിയുടേതാണ് പുതിയ ആശയം ജലാശയങ്ങളിലെ ഒഴുക്ക് തടയാതെ ഒഴുകിപ്പോകുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുകരയിലെത്തിക്കാൻ കഴിയുന്നതാണ് പുതിയ കണ്ടുപിടുത്തം. നഗരത്തിലൂടെ കടന്നുപോകുന്ന അഴുക്കുചാലുകളിൽ ഒരുകിലോമീറ്റർ ദൂരപരിധിയിൽ ഇത് സ്ഥാപിക്കുകയാണെങ്കിൽ നഗരമിന്നുനേരിടുന്ന വെള്ളക്കെട്ടിന് ഒരുപരിധിവരെ പരിഹാരമാകും. ജലാശയങ്ങളിലൂടെ ഒഴുകിവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓടകൾക്ക് കുറുകെ കടന്നുപോകുന്ന പൈപ്പുകളിലും കേബിളുകളിലും തടഞ്ഞുനിന്ന്‌ നീരൊഴുക്കുതടസപ്പെടുന്നതുമൂലമാണ് പലപ്പോഴും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത്. ആമയിഴഞ്ചാൻ തോടിൽമാത്രം സ്ഥാപിച്ചാൽ പോലും വളരെ ഫലപ്രദമായിരിക്കും .

അഞ്ചു വർഷമായി സുനീന്ദ്രൻ ഈമേഖലയിൽ ഗവേഷണം നടത്തുകയാണ് , ഇദ്ദേഹത്തിൻറെ ഈ ആശയത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റൻറ് ലഭിച്ചിട്ടുണ്ട് .

Leave a Reply

avatar
  Subscribe  
Notify of
Top