അസാദ്ധ്യം സാദ്ധ്യമാക്കി, മൂന്ന് സെന്റിൽ സൂപ്പർവീട്!…

 

വീതിയും നീളവുമില്ലാത്ത ഒൻപതു വശങ്ങളോടുകൂടിയ, റോഡിൽ നിന്ന് മൂന്നുമീറ്ററോളം ചരിഞ്ഞ കുഞ്ഞൻ പുരയിടം, ഒറ്റനോട്ടത്തിൽ വീടുവയ്ക്കുക അസാധ്യം. തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥനായ സുധീർ ഞങ്ങളെ സമീപിക്കുമ്പോൾ അദ്ദേഹത്തിനും കുടുംബത്തിനും ഞങ്ങൾ നൽകിയ ഉറപ്പ് ഇന്ന് യാഥാർഥ്യമാണ് . ഡിസൈനിങ് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.  വസ്തുവിൻ്റെ ഉയരവ്യത്യാസം, വസ്തുവിനോട് ചേർന്ന് മുകളിലായി ഉണ്ടായിരുന്ന അദ്ദേഹത്തിൻ്റെ കുടുംബവീട് , വാസ്തു സംബന്ധമായ പോരായ്മകൾ , പുരയിടത്തിൻ്റെ ഏകദേശം മധ്യത്തിലായി ഉണ്ടായിരുന്ന കിണർ , പഴയവീടിൻ്റെ മലിനജല ടാങ്ക് അങ്ങനെ പലതും . ഡിസൈനിംഗിൻ്റെ ആദ്യഘട്ടത്തിൽ തന്നെ വസ്തുവിൻ്റെ ഉയരവ്യത്യാസവും കിണറും നിലനിർത്താൻ തീരുമാനിച്ചു.

നാലു ലെവലിൽ രണ്ടു നില ആയിട്ടാണ് വീട് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ലെവലിൽ ലിവിങ് റൂം , ഡൈനിങ്ങ് റൂം , അടുക്കള, പൂജാറൂം , കോമൺ ബാത്റൂം എന്നിവയും രണ്ടാമത്തെ ലെവലിൽ രണ്ടു ബെഡ് റൂം ബാത്ത് റൂമുകളോടുകൂടി ക്രമീകരിച്ചു. മൂന്നാമതായി ഫാമിലി ലിവിങും ബാൽക്കണിയും, വാഷിങ് മെഷിൻ വയ്ക്കുന്നതിനും തുണി ഉണക്കുന്നതിനും വേണ്ടി ഓപ്പൺ ടെറസും നൽകി, നാലാമത്തെ ലെവലിൽ ബാത്ത് റൂമോടുകൂടിയ ബെഡ്‌റൂമും ഉണ്ട്. 

ലെവലുകൾ തമ്മിലുള്ള വ്യത്യാസം ഒന്നരമീറ്ററാണ് അതുകൊണ്ടുതന്നെ രണ്ടാം നില എന്നൊരു ഫീൽ ഇവിടെ ഉണ്ടാകുന്നില്ല. മാസ്റ്റർ ബെഡ്‌റൂം രണ്ടാമത്തെ ലെവലിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ വീടിൻ്റെ എല്ലാ ഭാഗവും ഗൃഹനാഥൻ്റെ ശ്രദ്ധയിലുണ്ടാകും. ഫാമിലി ലിവിങ് ഉയരം കൂട്ടി ചെയ്തിരിക്കുന്നതിനാൽ വീടിനുള്ളിൽ സ്വാഭാവിക കുളിർമ എല്ലായിപ്പോഴും നിലനിൽക്കും.  കിണർ രണ്ടാമത്തെ ലെവലിൽ വരുന്ന ബെഡ് റൂമിനു താഴെയായി ക്രമീകരിക്കുകയും അതിലേക്കുള്ള വഴി അടുക്കളയുടെ സമീപത്തുകൂടി ആക്കുകയും ചെയ്തു.കുടുംബവീടിനോട് ചേർന്നുള്ള ലെവൽ അതുപോലെ നിലനിർത്തിയതുകൊണ്ടു പഴയവീടിനു മറ്റു ഭീഷണികളൊന്നുമുണ്ടായതുമില്ല.

Leave a Reply

avatar
  Subscribe  
Notify of
Top