കെട്ടിടനിർമ്മാണ അനുമതി ചിലവേറും

കെട്ടിടനിർമ്മാണ അനുമതി ക്കായി തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന നിരക്ക് വർധിപ്പിച്ചു . കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് , അപേക്ഷ ഫീസ് , ലേഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ടണി ഫീസ് എന്നിവയുടെ നിരക്കുകളാണ് വർധിപ്പിച്ചിട്ടുള്ളത് . പുതുക്കിയ നിരക്കുകൾ 10/ 04/ 2023 മുതൽ പ്രാബല്യത്തിൽ വരും . ഗ്രാമപഞ്ചായത്തുകളിൽ 100 Sqm വരെയുള്ള കെട്ടിടങ്ങൾക്ക് 300 രൂപയും 101 മുതൽ 300 Sqm വരെയുള്ള കെട്ടിടങ്ങൾക്ക് 1000 രൂപയും 300 Sqm മുകളിൽ 3000 രൂപവരെയുമാണ് . മുനിസിപ്പാലിറ്റികളിൽ യഥാക്രമം 300 – 1000 – 4000 കോർപ്പറേഷനുകളിൽ 300 – 1000 – 5000 എന്നിങ്ങനെയുമാണ് .
കോർപ്പറേഷനുകളിൽ പെർമിറ്റ് ഫീസിൽ വന്വര്ധനയാണ് ഉണ്ടായിട്ടള്ളത് താമസ സ്ഥലത്തിന് 81 -150 Sqm വരെ ചതുരശ്ര മീറ്ററിന് 100 രൂപയും , 151 -300 വരെ 150 രൂപയും 3000 നു മുകളിൽ 200 രൂപയുമാക്കിയാണ് വർധിപ്പിച്ചിട്ടുള്ളത്

Leave a Reply

avatar
  Subscribe  
Notify of
Top