കാലത്തെ അതിജീവിച്ച നിർമ്മിതി അജന്ത, എല്ലോറ ഗുഹകൾ

നമ്മുടെ ഇന്നലെകളുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ചരിത്രത്തിന്റെ വാതിലുകൾ തുറന്നിടുന്ന കാഴ്ചകളിലേക്കുള്ള ചെന്നെത്തൽ എന്നും അതിശയങ്ങളിലേക്കുള്ള യാത്ര കൂടിയാണ്. സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ ജീവിക്കുന്ന നമുക്ക് സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത ഒരു സമയത്ത് പ്രാകൃത ഉപകരണങ്ങളും കണക്കുകൂട്ടൽ രീതികളും ഉപയോഗിച്ച് നിർമ്മിച്ച ക്ഷേത്രങ്ങളും മറ്റുനിർമ്മിതികളും ഇന്നും തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ ആദരവോടെ മാത്രമെ അതിനെ കാണുവാൻ സാധിക്കു. അത്തരത്തിലുള്ള ചില നിർമ്മിതികൾ പരിചയപ്പെടാം.

അജന്ത ഗുഹകൾ

വളരെ അപ്രതീക്ഷിതമായി കണ്ടെത്തിയ അജന്ത ഗുഹകൾ ഇന്ത്യയുടെ പോയകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് അജന്ത സ്ഥിതി ചെയ്യുന്നത്. ബിസി രണ്ടാം നൂറ്റാണ്ടു മുതൽ എഡി ഏഴാം നൂറ്റാണ്ടു വരെയുള്ള കാലത്തിനിടയിലായി കരിങ്കല്ലിൽ കൊത്തിയ ഗുഹാ ക്ഷേത്രങ്ങളാണ് അജന്തയിലെ കാഴ്ച. 1817ൽ ഹൈദരാബാദ് നിസാനിമു വേണ്ടി സൈന്യസേവനം നടത്തിയിരുന്ന ചില ബ്രിട്ടീഷ് പടയാളികളാണ് വാഗൂർ നദിയുടെ ഉത്ഭവസ്ഥാനത്തിനു സമീപത്തായി ഈ ഗുഹ കണ്ടെത്തുന്നത്. പ്രകൃതിദത്ത നിറങ്ങളും പ്രാകൃത ഉപകരണങ്ങളും ഉപയോഗിച്ച് കോറിയിട്ടവയാണ് ഇതിലെ ഗുഹാ ചിത്രങ്ങൾ. 29 ഗുഹകളാണ് ഇവിടെ ആകെയുള്ളത്. 1983-ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു.

എല്ലോറ ഗുഹകൾ

ഇന്ത്യൻ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി ലോകം അംഗീകരിച്ചവയാണ് ഔറംഗാബാദിൽ തന്നെ സ്ഥിതി ചെയ്യുന്ന എല്ലോറാ ഗുഹകൾ. ചരണാദ്രി കുന്നുകളുടെ ഭാഗമായ ഈ ഗുഹകൾ ആകെ 34 എണ്ണമാണുള്ളത്. ഹിന്ദു, ബുദ്ധ, ജൈനമതങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് ഇവ. ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം പതിനാറാമാത്തെ ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം ആണ്. ഇതിലും മികച്ച മറ്റൊരു കലാശില്പം ഇന്ത്യയിൽ വേറെയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ളയുള്ള കാലഘട്ടത്തിലുള്ളവയാണ് ഇവിടുത്തെ ഗുഹകൾ.

Leave a Reply

avatar
  Subscribe  
Notify of
Top