കുറഞ്ഞ ചെലവില്‍ 1667 സ്‌ക്വയര്‍ ഫീറ്റിന്റെ ഒരു മോഡേണ്‍ വീട്
കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാവുന്ന ഒരു മോഡേണ്‍ കണ്ടംപററി വീട്. 1667 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണം വരുന്ന ഈ വീടിന് പ്രതീക്ഷിക്കുന്ന നിര്‍മാണ ചെലവ് വെറും 27 ലക്ഷം രൂപയാണ്.
രണ്ട് നിലകളിലായി സ്ഥിതി ചെയ്യുന്ന വീട്ടിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ രണ്ട് കിടപ്പുമുറികള്‍, ബാത്ത് റൂം, ഡൈനിങ്ങ് റൂം, ലിവിങ്ങ് ഏരിയ, അടുക്കള, സിറ്റൗട്ട് എന്നിവയുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിന് 1011 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണവും, ഫസ്റ്റ് ഫ്‌ളോറില്‍ 656 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണവും ഉണ്ട്.
ഫസ്റ്റ് ഫ്‌ളോറില്‍ രണ്ട് കിടപ്പുമുറികള്‍, ലിവിങ്ങ് ഏരിയ, ബാത്ത് റൂം, ബാല്‍ക്കണി എന്നിവയുണ്ട്.
Leave a Reply