കൊണാർക്ക്

പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് കൊണാര്‍ക്കിലെ സണ്‍ ടെമ്പിള്‍. സൂര്യഭഗവാനായി നരസിംഹ ദേവന്‍ ഒന്നാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഒഡീഷയിലെ കൊണാര്‍ക്കിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴു കുതിരകള്‍ വലിക്കുന്ന പന്ത്രണ്ട് ജോടി ചക്രങ്ങളുള്ള രഥത്തിന്റെ മാതൃകയിലായിരുന്നു ക്ഷേത്രം ആദ്യം നിര്‍മ്മിച്ചിരുന്നത്. പിന്നീട് ആക്രമണങ്ങള്‍ക്ക് വിധേമായി ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും തകര്‍ക്കപ്പെട്ടു. എന്നാല്‍ ചില ഭാഗങ്ങള്‍ ഇപ്പോഴും നല്ല രീതിയില്‍ തന്നെ നിലനിര്‍ത്തിപ്പോരുന്നു. ഇവിടത്തെ വലിയ ഹാളും ഡാന്‍സിംഗ് ഹാളുമാണ് പ്രധാന ആകര്‍ഷണങ്ങള്‍. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ചുവരില്‍ തെളിഞ്ഞു വരുന്ന ജിറാഫ്, പാമ്പ്, ആന, ഐതിഹ്യകഥകളിലെ ജന്തുക്കള്‍ എന്നിവ ആകര്‍ഷകമാണ്.

രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെയാണ് ഇവിടത്തെ പ്രവേശന സയമം. മുതിര്‍ന്നവര്‍ക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടു മുതല്‍ മൂന്ന് മണിക്കൂര്‍വരെയാണ് ഇവിടെ സാധാരണയായി സന്ദര്‍ശകര്‍ ചെലവാക്കാറുള്ളത്.

Also read:കടലിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഒരിക്കലെങ്കലും കണ്ടില്ലെങ്കിൽ നഷ്ടമാണ്

Leave a Reply

avatar
  Subscribe  
Notify of
Top