ഹംപിയിലെ സ്മാരകങ്ങൾ

ഹംപിയിലെ സ്മാരകങ്ങൾ

തുംഗഭദ്ര നദിയുടെ തീരത്താണ് ഹംപിയെന്ന നഗരം സ്ഥിതി ചെയ്യുന്നത്. അതിശയിപ്പിക്കുന്ന വാസ്തുശാസ്ത്ര വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച അമ്പലങ്ങളും മറ്റ് കെട്ടിടങ്ങളുമാണ് ഹംപിയിലെ പ്രധാന കാഴ്ച്ച. പ്രശസ്തമായ വിരുപക്ഷ ക്ഷേത്രമാണ് ഇതില്‍ പ്രധാനം. ക്ഷേത്രങ്ങള്‍ക്കു പുറമെ കനാലുകള്‍, പട്ടാളക്യാമ്പുകള്‍, കുതിരലായം തുടങ്ങിയവയുടെ ശേഷിപ്പുകളും കാണാനാകും. 1986ലാണ് ഹംപി യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയത്. രാജഭരണകാലത്തെ ശേഷിപ്പുകള്‍ വീണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇപ്പോഴും ഇവിടെ ചരിത്രകാരന്‍മാരും പുരാവസ്തു ഗവേഷണ ശാസ്ത്രജ്ഞരും ഗവേഷണം നടത്തുന്നുണ്ട്.

ഹംപിയിലെ വാസ്തുവിദ്യ പരിശോധിച്ചാല്‍ ഹിന്ദു, മുസ്ലിം വാസ്തുവിദ്യകള്‍ ഇടകലര്‍ന്നു നില്‍ക്കുന്നതു കാണാം. മുസ്ലിം രാജാക്കന്‍മാരും ഇവിടെ ഭരിച്ചിരുന്നതിനാലാണ് മുസ്ലിം വാസ്തുവിദ്യ സാന്നിദ്ധ്യമറിയിക്കുന്നത്. ഇവിടത്തെ ശ്രീകൃഷ്ണ ക്ഷേത്രം, ഹസാര രാമ ക്ഷേത്രം, പട്ടാഭിരാമ ക്ഷേത്രം തുടങ്ങിയവയില്‍ ഹിന്ദു, മുസ്ലിം, ജൈന മത വാസ്തുവിദ്യകള്‍ കാണാനാകും. ഹിന്ദുക്കളിലെ വൈഷ്ണവരുടെയും ശൈവരുടെയും സാന്നിദ്ധ്യം ഹംപിയിലുണ്ടായിരുന്നതായി അറിയാന്‍ സാധിക്കും. വിത്തല ക്ഷേത്രം, വിരുപാക്ഷ ക്ഷേത്രം, നരസിംഹ ക്ഷേത്രം, പട്ടാഭിരാമ ക്ഷേത്രം, ഗണേശ ക്ഷേത്രം, ഹസാര രാമചന്ദ്ര ക്ഷേത്രം, ചന്ദ്രശേഖര ക്ഷേത്രം തുടങ്ങിയവ ഇവിടെ കാണേണ്ട സ്ഥലങ്ങളാണ്. ഹംപിയിലെ സുവര്‍ണ രഥമാണ് ഏറ്റവും ആകര്‍ഷകമായത്. ഹംപിയുടെ പേര് കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരിക ഈ രഥത്തിന്റെ ചിത്രമായിരിക്കും.

Leave a Reply

avatar
  Subscribe  
Notify of
Top