കൊളോണിയൽ ശൈലിയിലെ ഒരുനില വീട്

“മൂന്ന് കിടപ്പുമുറികളുള്ള ഒരുനില വീട് ഇരുനില വീടിന്റെ പ്രൗഢിയോടെ നിലകൊള്ളുന്നു.”

➤ 2020 സ്‌ക്വയർഫീറ്റിൽ അടുവാശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് നാസറിന്റേയും കുടുംബത്തിന്റേയുമാണ്.
➤ ഒരുനില വീടും അതിനുള്ളിൽ വരുന്ന സൗകര്യങ്ങളും മതിയെന്ന വീട്ടുകാരുടെ താല്പര്യത്തിലാണ് എല്ലാ സൗകര്യങ്ങളും ഒരുനിലയിൽ തന്നെ നിവർത്തിച്ചത്.
➤ കൊളോണിയൽ ശൈലിയിലെ എലിവേഷൻ ഡിസൈനും ലാൻഡ്‌സ്‌കേപ്പും നീളൻ വരാന്തയും പില്ലറുകളും എല്ലാം എലിവേഷന്റെ ആഢ്യത്വമാണ്.
➤ ജി.ഐ ട്രസിൽ ഷിംഗിൾസ് വിരിച്ചാണ് മേൽക്കൂര ഭംഗിയാക്കിയത്. മുകൾ നിലയിൽ ഒരു സിറ്റിങ് സ്പേസും യൂട്ടിലിറ്റി ഏരിയയുമാണ് ഉള്ളത്.
➤ കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, അറ്റാച്ചഡ് ബാത്ത്റൂമോട് കൂടിയ മൂന്ന് കിടപ്പുമുറികൾ, മനോഹരമായ കോർട്ടിയാർഡ് എന്നിങ്ങനെയാണ് ഒരുനില വീട്ടിലെ സൗകര്യങ്ങൾ.
➤ പാർട്ടീഷനുകൾ ഒഴിവാക്കികൊണ്ടുള്ള തുറന്ന സ്പേസുകളാണ് അകത്തളങ്ങളുടെ മനോഹാരിത. വലിയ ജനാലകളും പർഗോളയും എല്ലാം കാറ്റും വെട്ടവും ഉള്ളിലേക്കെത്തിക്കുന്നു.
➤ സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് ആകെ ഫർണീച്ചറുകളുടെ ക്രമീകരണം.
➤ പച്ചപ്പും, ഊഞ്ഞാലുമൊക്കെ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്ന കോർട്ടിയാർഡാണ് ഇന്റീരിയറിലെ മാസ്മരികത. ഇവിടെ നീളത്തിൽ പർഗോള നൽകി. അതിനാൽ നല്ലത് പോലെ സ്കൈലൈറ്റ് ലഭ്യമാകുന്നു. ഇതിനു താഴെയായി പെബിൾസും സിന്തറ്റിക് ഗ്രാസും വിരിച്ച് ഭംഗിയാക്കി.
➤ ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചനാണിവിടെ. ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ആണ് പാർട്ടീഷനായി കൊടുത്തിട്ടുള്ളത്. ‘L’ ഷേയ്പ്പിലാണ് കിച്ചൻ കൗണ്ടർ കൊടുത്തിട്ടുള്ളത്. മുകളിലും താഴെയും സ്റ്റോറേജ് സ്പേസുകൾ കൊടുത്തു.
➤ സ്പേസിനെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നാണ് കിടപ്പുമുറികൾ കാണിച്ചു തരുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും കൊടുത്ത് വിശാലമായിട്ടാണ് മുറികൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ഓരോ മുറികൾക്കും ഓരോ കളർ ടോൺ ആണ് കൊടുത്തിട്ടുള്ളത്.

ഇങ്ങനെ വരുന്ന പതിവ് ഡിസൈനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈൻ രീതികളാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

Client – Nasar
Location – Aduvassery, Ernakulam
Area – 2455 sqft
Plot – 40 cent

Design – Anoop K G
Cadd Artech, Angamali

Leave a Reply

avatar
  Subscribe  
Notify of
Top