ഏഴ് ലക്ഷത്തിന് 710 സ്‌ക്വയർഫീറ്റിൽ കിടിലൻ വീട്

ഏഴ് ലക്ഷത്തിന് സകല പണികളും തീർത്ത ഒരു വീടോ? എന്ന് മൂക്കത്ത് വിരൽ വെച്ചു ചോദിക്കുന്നവരോട്, അതെ അങ്ങനെ ഒരു വീട് ഉണ്ട്. അതും കണ്ടംപ്രററി ശൈലിയോട് നീതി പുലർത്തിയ ഡിസൈനിൽ. ലിവിങ്റൂം, ഡൈനിങ്ങ്, കിച്ചൻ, രണ്ട് ബെഡ്‌റൂം, ബാത്ത്റൂം, കോർട്ടിയാർഡ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും സൗന്ദര്യത്തികവോടെ കൊടുത്തു.

എഫ്.സി.സി കോൺവെന്റിൽ നിന്നും അനുവദിച്ച ഏഴ് ലക്ഷം കൊണ്ടാണ് സോളിഡ് ആർക്കിടെക്റ്റിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ ക്ലിന്റൺ തോമസ് ഈ വീട് ഷിജുവിനും അദ്ദേഹത്തിന്റെ സഹോദരിയായ ഷീജയ്ക്കും വേണ്ടി പണിതു കൊടുത്തത്.

പ്ലോട്ടിൽ നിറയെ പാറക്കൂട്ടങ്ങൾ നിലനിന്നിരുന്നു. ഇവ പൊളിച്ചെടുത്താണ് ഫൗണ്ടേഷന് ഉപയോഗിച്ചത്. ഇന്റീരിയറിന്റെ ഭാഗമായി നൽകിയ സെമി ഓപ്പൺ കോർട്ടിയാർഡിൽ ഈ പാറക്കൂട്ടങ്ങൾ നിലനിർത്തിതന്നെ ഡിസൈൻ ചെയ്തു മനോഹരമാക്കി. നീളൻ ജനാലകളും ഗ്ലാസ് പാർട്ടീഷനുകളും അവയുടെ കർമ്മം കൃത്യമായി നിർവഹിക്കുന്നുണ്ട്.

എ.എ.സി ബ്ലോക്കുകൾ, പി.യു സാൻവിച് ഷീറ്റും കോൺക്രീറ്റുമാണ് സ്ട്രക്ച്ചറിന്. അകത്തുനിന്നും പുറത്തേക്കുള്ള കാഴ്ച വിരുന്ന് ആസ്വദിക്കാൻ തക്കവിധമാണ് അകത്തളങ്ങളുടെ ക്രമീകരണം. അകത്ത് നൽകിയിട്ടുള്ള സെമി ഓപ്പൺ കോർട്ടിയാർഡാണ് അകത്തളങ്ങളുടെ ആംപിയൻസ് നിലനിർത്തുന്നത്.

120 ദിവസം കൊണ്ട് സകല പണികളും തീർത്ത് താക്കോൽ കൊടുക്കാൻ സാധിച്ചു എന്ന് വീടിന്റെ ശില്പി പറയുന്നു.

ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ
➤ Foundation – Rubble wall – AAC
➤ Floors – 2×2 Porcelain Tiles
➤ Roof – Concrete and PU sandwich sheet
➤ Ceiling – Bison Panel
➤ Wall finish – waterproof putty with paint
➤ Windows – GI Pipes with Aluminium shutter

Client – Shiju & Sheeja
Location – Pathramangalam, Thrissur
Plot – 4 cent
Area – 710 sqft

Design – Ar.Clinton Thomas N T
Solid Architects
, Calicut

Leave a Reply

avatar
  Subscribe  
Notify of
Top