ചെലവ് കുറഞ്ഞ വീടുകളുടെ നിർമ്മാണ രഹസ്യം എന്ത് ?

കോട്ടയം: വീട് നിർമ്മാണത്തിലെ ചെലവുകൾ കുറയ്ക്കാൻ ആയുസ് കുറയ്ക്കൽ തത്വം അവതരിപ്പിച്ചു കൊണ്ട് പ്രശസ്ത വാസ്തു സ്ഥപതിയും ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനുമായ ശ്രീ പ്രസൂൻ സുഗതതന്റെ മറുപടി:എല്ലാവരും ചോദിക്കുന്നു താങ്കൾ എങ്ങിനെയാണ് വീട് നിർമ്മാണത്തിൽ ചെലവ് കുറയ്ക്കുന്നത്? അവർക്കുള്ള ലളിതമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനും വാസ്തുശാസ്ത്ര പ്രചാരകനുമായ ശ്രീ പ്രസൂൻ സുഗതൻ.

ശ്രീ പ്രസൂൻ സുഗതൻ മറുപടി ഇങ്ങനെ ഇന്നത്തെ കാലത്ത് നാം നിർമ്മിക്കുന്ന വീടുകൾ അധികം ആരോഗ്യമുള്ള വീടുകളാണ്. 100 അല്ലെങ്കിൽ 110 വർഷം കഴിഞ്ഞാലും നശിക്കാത്ത വീടുകളാണ് നിർമിക്കുന്നത് എങ്കിലും 25, 30, 40 വർഷം കഴിയുമ്പോൾ ആ വീടുകൾ പൊളിച്ച് നീക്കി പുതിയവ നിർമ്മിക്കുന്നു. ശരിയായ ആയുസ് എത്താതെ വീടുകൾ നശിപ്പിക്കപ്പെടുന്നു. അപ്പോൾ ചിന്തിക്കുക നാം നിർമ്മിക്കുന്ന വീടുകൾക്ക് 50 വർഷത്തിന് മേൽ ആയുസ്സ് ആവശ്യമില്ല. അത്തരം ആയുസ്സ് കുറഞ്ഞ വീടുകൾക്ക് ചെലവും കുറയും. 20 ലക്ഷം രൂപയിൽ നിർമ്മിക്കുന്ന വീടുകൾ ആയുസ് കുറച്ച് 5 ലക്ഷം രൂപയിൽ അല്ലെങ്കിൽ 7, 8, 9, 10 ലക്ഷം രൂപയിൽ തീർത്താൽ പണം ലാഭിക്കാം.ഇത് ഒരു ഉദാഹരണം മാത്രം. ഇത്തരത്തിൽ ഒരു പാട് സൂത്രപ്പണികൾ ഉണ്ട്. ഫ്ലോറിങ്ങ് ,റൂഫിംഗ്, പ്ലാസ്റ്ററിംഗ്, പ്ലമ്പിംഗ് ;വയറിംഗ്, എന്നിങ്ങന്നെ വീട് നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചെലവ് കുറയ്ക്കാനുള്ള ആശയങ്ങൾ പങ്ക് വച്ച് വീടിന്റെ ആയുസ്സ് കുറച്ച് നിർമ്മാണ ചെലവുകൾ കുറയ്ക്കുകയാണ് ചെയ്യുന്നത്. ആയുസ് കുറയ്ക്കുക എന്നാൽ ക്വാളിറ്റി ഇല്ലാതെ വീട് നിർമ്മിക്കുക എന്നല്ല അർത്ഥമാക്കുന്നത്.മറിച്ച് അനാവശ്യമായി ചെലവഴിക്കേണ്ടി വരുന്ന നിർമ്മാണ പ്രവൃത്തികൾക്ക് നിരോധനം കൽപ്പിച്ച് ആവശ്യമായ പ്രവർത്തികൾ ചെലവ് കുറഞ്ഞ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് ചെയ്ത് ചെലവ് കുറയ്ക്കുക എന്നതാണ്.നിർമ്മാണ തൊഴിലാളികൾ അവരുടെ വേതനത്തിൽ കുറവ് വരുത്തില്ല. വില കുറഞ്ഞതും ക്വാളിറ്റിയിൽ കുറവ് വരാത്തതുമായ നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് ഇവിടെ പ്രയോഗത്തിൽ വരുത്തുന്നത്. ഉദാഹരണം:100 രൂപ സക്വയർ ഫീറ്റ് വില വരുന്ന വെർട്ടിഫൈഡ് ടൈലുകൾ വേണ്ടാ എന്ന് വച്ച് 40 രൂപയുടെ ടെറാക്കോട്ട ടൈലുകൾ ഉപയോഗിച്ചാൽ 1000 സ്ക്വയർ ഫീറ്റ് വീട്ടിൽ ആ ഇനത്തിൽ തന്നെ 60000 രൂപ ലാഭിക്കാം. 2000 സ്ക്വയർ ഫീറ്റ് വീട്ടിൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ലാഭിക്കാം. കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിക്കുന്ന പണം കത്തിച്ച് കളയുന്നതിന് തുല്യമാണ് അത് ഉപയോഗിച്ച് ആർഭാടം കാണിക്കുന്നത്. കേരളത്തിൽ പല വീടുകളും ആർഭാടം കാണിക്കുന്നതിനുവേണ്ടി പണിത് വച്ചിരിക്കുന്നവയാണ്. ആവശ്യങ്ങൾ അറിഞ്ഞുള്ള വീടാണ് നല്ലത്. ചെറിയ വീടുകളിലും ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കാം,വീടിന് അകത്ത് ആവശ്യത്തിൽ കൂടുതൽ ഫർണിച്ചറുകൾ വലിച്ചുവാരിനിറയ്ക്കാതിരുന്നാൽ മാത്രം മതി.ഫർണിച്ചർ കുത്തിനിറയ്ക്കുന്നതിലൂടെ വീടിന് ഭംഗി കൂടുകയില്ല. അസൗകര്യം മാത്രമാണ് ഉണ്ടാവുക. തന്റെ വീടിന് അയൽപക്കകാരന്റെ വീടിനേക്കാൾ വലുപ്പം വേണം എന്ന ചിന്ത ചെറുതായി വ്യത്യാസപ്പെടുത്തി അയൽപക്കകാരന്റെ വീടിനേക്കാൾ കുറഞ്ഞ ചിലവിൽ കൂടുതൽ ഭംഗിയിൽ ഒരു വീട് വേണം എന്ന് ആഗ്രഹിച്ചാൽ ചിലവ് കുറഞ്ഞ് ഭംഗിയുള്ള വീട് എന്ന ആശയം യാഥാർത്യമാകും.

പ്രസൂൻ സുഗതൻ

ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,

വാസ്തുശാസ്ത്ര പ്രചാരകൻ ,

കോട്ടയം

കടപ്പാട് : agnibhoomi

Leave a Reply

avatar
  Subscribe  
Notify of
Top