മുറികളുടെ സ്ഥാനവും വാസ്തുശാസ്ത്രവും

Vastu for Rooms and Vastu shastra tips

വാസ്തുശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത് വാസ്തുപുരുഷനില്‍ കേന്ദ്രീകരിച്ചാണ്. വാസ്തു പുരുഷനാണ് ഏത് സ്ഥലത്തിന്റേയും അധിപന്‍. വാസ്തുപുരുഷന്റെ സങ്കല്‍പസ്ഥാനത്തിനാണ് ഇവിടെ പ്രധാന്യം. വാസ്തുശാസ്ത്രം അനുസരിച്ച് സമചതുരത്തിലുള്ള ഇരിപ്പിടത്തില്‍ വടക്ക് കഴിക്കായി തലയും തെക്ക് പടിഞ്ഞാറായി കാലുകളും വരുന്ന രീതിയിലാണ് വാസ്തുപുരുഷന്റെ ഇരിപ്പ്.

വടക്കു കിഴക്കായി തലവച്ചിരിക്കുന്ന വാസ്തുപുരുഷന്റെ പാദഭാഗത്താണ് കല്ലുവയ്ക്കലും കുറ്റിയിടലും നടത്തുന്നത്, നാട്ടുഭാഷയിലെ ഈ ഭാഗത്തെ കന്നിമൂല എന്നാണ് പറയാറ്. വാസ്തുശാസ്ത്രത്തിലെ പ്രാധാന്യമുളള മറ്റൊന്നാണ് അഞ്ച് ഭൂതങ്ങളായ വായു, അഗ്നി, ജലം, ഭൂമി, ആകാശം എന്നിവ. പഞ്ചമഹാ ഭൂതങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്. ഈ അഞ്ച് ഭൂതങ്ങളെ കേന്ദ്രീകരിച്ചാണ് ജീവന്റേയും ജീവിതത്തിന്റേയും അടിസ്ഥാനം നിലനില്‍ക്കുന്നത്. ഒരു സ്ഥലത്ത് താമസിക്കുന്ന ആള്‍ക്കാരുടെ സന്തോഷവും സമാധാനവും ഈ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വാസ്തുശാസ്ത്രം പറയുന്നു. പഞ്ചഭൂതങ്ങളുടെ സ്ഥാനവും സഞ്ചാരവും അതിനാല്‍ വാസ്തുശാസ്ത്രത്തില്‍ പ്രധാനപ്പെട്ടതാണ്.

വാസ്തുശാസ്ത്രപ്രകാരം വസ്തുവിന്റെ എട്ട് ദിക്കിലുമായി എട്ട് ദേവന്‍മാര്‍ കുടി കൊള്ളുന്നു. അവര്‍ അഷ്ടദിക്ക്പാലകര്‍ എന്നറിയപ്പെടുന്നു. 

വടക്ക് – കുബേരന്‍ (ധനദേവത)
തെക്ക് – യമന്‍ ( മരണദേവന്)
കിഴക്ക് – സൂര്യദേവന്‍ (സാക്ഷി)
പടിഞ്ഞാറ് – വരുണദേവന്‍
തെക്ക് കിഴക്ക് – ശിവന്
വടക്ക് കിഴക്ക് – അഗ്നി (ഊര്‍ജം)
തെക്ക് പടിഞ്ഞാറ് – വായു
വടക്ക് പടിഞ്ഞാറ് – പിതൃക്കള്‍

വാസ്തുശാസ്ത്രത്തില്‍ ദിക്കനുസരിച്ച് ഓരോ മുറിയ്ക്കും അതിന്റേതായ പ്രാധാന്യം കല്പ്പിക്കുന്നുണ്ട്.

കിഴക്ക് –  കുളിമുറി
പടിഞ്ഞാറ് – ഡൈനിങ് റൂം
തെക്ക് – വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള മുറി
വടക്ക് – കിടപ്പ്മുറി
തെക്ക് കിഴക്ക് –  പൂജാമുറി
വടക്കു കിഴക്ക് – അടുക്കള
തെക്ക് പടിഞ്ഞാറ് – ധാന്യപ്പുര
വടക്ക് പടിഞ്ഞാറ് – ആയുധപ്പുര

എന്നിങ്ങനെയാണ് വാസ്തുശാസ്ത്രത്തില്‍ മുറികളുടെ സ്ഥാനം നിര്‍ണയിച്ചിരിക്കുന്നത്.

Leave a Reply

avatar
  Subscribe  
Notify of
Top