വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ ചില വാസ്തു വിദ്യകൾ

സ്ത്രീകള്‍ക്ക് കേരളീയ സമൂഹത്തില്‍ വലിയ സ്ഥാനമാണ് നല്‍കിയിരുന്നത്. അത്കൊണ്ട് തന്നെ വീട് വയ്ക്കുന്ന സമയങ്ങളില്‍ സ്ത്രീകള്‍ക്ക് ഊര്‍ജ്ജദായകമായ പല വാസ്തു വിദ്യകളും മലയാളികള്‍ ഉപയോഗിക്കാറുണ്ട്.

വീട്ടിലെ ഐക്യം മെച്ചപ്പെടുത്താന്‍ തെക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ ഒരു കുടുംബ ഫോട്ടോ വയ്‌ക്കുക. വീടിൻ്റെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന തരത്തില്‍ നേരേ മുകളില്‍ ബീമുകള്‍ ഒന്നുമില്ല എന്ന്‌ ഉറപ്പ്‌ വരുത്തണം. അല്ലെങ്കില്‍ ഇവ മനസ്സിന്‌ അസ്വസ്ഥത നല്‍കും.

തെക്ക്‌ പടിഞ്ഞാറായി വലിയ ജനാലകള്‍ വരുന്നത്‌ ഒഴിവാക്കുക. സ്‌ത്രീകള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വിജയത്തിനായി വടക്ക്‌ ദിക്കില്‍ വലിയ ജനാലകള്‍ വയ്‌ക്കുക. വീട്ടിനുള്ളിലേയ്‌ക്ക്‌ ആവശ്യത്തിന്‌ ലൈറ്റ്‌ വരുന്ന വിധത്തില്‍ ക്രമീകരിയ്‌ക്കുക. സൂര്യപ്രകാശവും കാറ്റും വെളിച്ചവുമെല്ലാം വീട്ടില്‍ ഐശ്വര്യം നിറയ്‌ക്കും

നിങ്ങള്‍ക്ക്‌ ക്ഷീണം, തളര്‍ച്ച, സുഖമില്ലായ്‌മ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ വീടിൻ്റെ കിഴക്ക്‌ ഭാഗത്ത്‌ സമയം ചെലവഴിക്കുക. വീടിന്റെ മധ്യഭാഗത്ത്‌ വലിയ വീട്ടുപകരണങ്ങളും മറ്റും വയ്‌ക്കരുത്‌. ഇത്‌ ബ്രഹ്മസ്ഥാനം ആയതിനാല്‍ കഴിവതും ഒഴിച്ചിടണം

ടോയ്‍ലെറ്റിന്‍റെ വാതില്‍ അടയ്ക്കുക. തുറന്നിരിക്കുന്ന ടോയ്‍ലെറ്റ് ഒരു തുറന്ന അഴുക്കുചാലാണെന്നും, അത് നിങ്ങളുടെ വീട്ടിലേക്ക് അഴുക്കും മാലിന്യവും കൊണ്ടുവരുമെന്നുള്ള വിശ്വാസമാണ് ഇതിന് പിന്നില്‍ നിങ്ങളുടെ ബെഡ്റൂമിന്‍റെ വാതിലില്‍ വ്യക്തിപരവും, സാമൂഹികവും, ഔദ്യോഗികവുമായ ഉന്നതിയെ സൂചിപ്പിക്കുന്നതിനായി രണ്ട് ഓടക്കുഴലുകള്‍ തൂക്കിയിടുക. വീട്ടില്‍ വളരാതെ നശിച്ച സസ്യങ്ങള്‍ നീക്കം ചെയ്യുക. വളരുന്ന, പുതിയവ വയ്‌ക്കുക

Leave a Reply

avatar
  Subscribe  
Notify of
Top